മഴവില്ലിന്‍ പൊതിക്കെട്ടു - ഡോക്ടാര്‍ ലത വാര്യര്‍ഉടെ കവിത :
വയസ്സനാം സുധാമാവിന്‍ മനസിലൊരു മോഹം
വയസ്യനാം കണ്ണനെ കാണാനൊരു മോഹം
യാത്ര പുറപ്പെടു മോഹയത്ര, മനസ്സിന്‍ തീര്ദ്ധയത്ര
ഉണ്ട് എളിയിലൊരു മഴവില്ലിന്‍ പൊതിക്കെട്ടു !
ഉണ്ട് എളിയിലൊരു മഴവില്ലിന്‍ പൊതിക്കെട്ടു !
യാത്രയില്‍ മൂകനായ് മനസ്വനം ചെവിക്കൊണ്ടു
കാലിന്ടെ വേദനയെ തന്‍ സ്നേഹമാലയായ് കരുതീട്ടു
കണ്ണനെ ധ്യാനിച്ചാ പൂക്കളെ കൊരുത്തും കൊണ്ടിരിക്കുന്നാ
വയസ്യന്‍ ; പിന്നെ എളിയിലൊരു മഴവില്ലിന്‍ പൊതിക്കെട്ടും!
ആ മൂകതയില്‍ കിളിര്‍ക്കുന്ന ഗുരുകുലത്തിന്‍ ഓര്‍മ്മകള്‍
ഹൃദയത്തില്‍ കളിത്തോഴനാം കുസൃതിതന്‍ ഭാവങ്ങളെ
ധ്യാനിച്ച് നടക്കുന്ന വയസ്സനെ ശ്രദ്ധിച്ചവര്‍ കണ്ടൊരു
ഭാണ്ടമായ് എളിയിലൊരു മഴവില്ലിന്‍ പൊതിക്കെട്ടു !
പണ്ടൊരു സാഹസം കണ്ണനുമോരുമിച്ചു വനത്തില്‍ അരങ്ങേറി
അവലിന്റെ വിശപ്പില്‍ ,സ്നേഹ സാഗരത്തിന്‍ പരീക്ഷണം
ഒരു അവില്‍പോതിയെത്തേടി സ്നേഹ സാഗരം ഇരമ്പുന്നു
വയസ്യനാം സുധാമാവിന്‍ മനസ്സിലെ മഴവില്ലിന്‍ പൊതിക്കെട്ടും
സ്നേഹിതര്‍ കാണുമ്പോള്‍ പൊതിക്കെട്ടു തുറക്കുന്നു
ഹൃദയമാം കുതിരതന്‍ കടിഞ്ഞാന്‍ അഴിയുന്നു
സ്വതന്ത്രമാം ആനന്ദത്തിന്‍ പൊതിക്കെട്ടു തുറക്കുന്നു
കണ്ണുനീരില്‍ ചാലിച്ച മഴവില്ലിന്‍ പൊതിക്കെട്ടും
................................................................................................